Friday, July 30, 2010

Thursday, May 6, 2010

Wednesday, February 3, 2010

മിഴികള്‍ സാക്ഷി

എന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും
മേഖങ്ങള്‍ക്കൊപ്പം അകലുകയാണോ?
ഒരുപക്ഷേ ആയാത്രക്കിടയില്‍
എന്‍ സ്വപ്നം മേഘത്തോട് ചോദിച്ചിരിക്കാം
‍‌‍ഞാന്‍‍ നിനക്ക് പ്രിയപ്പെട്ടതാകുമോ?
പ്രിയപ്പെട്ടതല്ലെങ്കിലും.

സൂര്യദേവന്‍ പൊന്‍ പുലരിയുമായ് വരുമ്പോഴെല്ലാം
‌‌‌‌ഞാനെന്‍സ്വപ്നങ്ങളെ സ്മരിക്കുന്നു
ഒരുപക്ഷേ എന്‍സ്വപ്നങ്ങള്‍
മേഘം സുര്യനുമായ് പങ്കുവച്ചിരിക്കാം
താമരപ്പൂ വിരിയുമ്പോള്‍
എന്‍ ഹൃദയം തെളിയുന്നതും
എന്‍ സ്വപ്നത്തെയോര്‍ത്താവാം

എന്‍മിഴികള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍
താരങ്ങള്‍ പവിഴമുത്തുകള്‍ വാരിയെറിയുന്നതും
എന്നിലല്‍പം ആശ്വാസമേകിയേക്കാം
താരങ്ങള്‍ക്കെപ്പംഎന്‍ സ്വപ്നവും പ്രകാശിക്കുമോ?

എന്‍ കളിത്തോഴിയും സ്വപ്നങ്ങള്‍ മാത്രമാണ്
ഒരുപക്ഷേ കണ്ണീര്‍ പൂക്കള്‍ മാത്രമാവാം
അതിലൊരു പൂവ് അരുവിയിലേക്ക് വീണു
മുങ്ങിയും പൊങ്ങിയും അകലുന്നതില്‍ മാത്രം
എന്‍ മിഴികള്‍ സാക്ഷിയാവുന്നു.



സാജിദ. ഒ. കെ
പത്താം തരം എച്ച്
ജി.എച്ച.എസ്. പുതുപ്പാടി

Monday, January 4, 2010

വസന്തകാലവിരുന്ന്

എന്‍വിദ്യാലയത്തിന്റെപുതുമുഖം

ജീവിതത്തിലെപുതുവിളക്കായിരുന്നു

എന്‍ കാല്‍വെപ്പുകള്‍ സുവര്ഗ്ഗത്തോപ്പിലേക്കോ

വസന്തകാലത്ത് തേന് നുകരാനെത്തുന്ന

ശലഭങ്ങള്ക്കൊപ്പം

എന്‍വിദ്യാലയത്തിലേക്ക് ഞാനും കടന്നു

മധുരമാം തേനിന്നു വേണ്ടി

അവര്ക്കൊപ്പം ഞാനും ഉലലസിച്ചു

ജീവിതത്തിലേക്കുള്ള സുന് ദരമാം സൊപ്നങ്ങളും

പ്റതീക്ഷകളും എന് വിദ്യാലയമെനിക്കു നല്‍കി

എന് മിഴികള് കാണുമോ?

മാനത്തെ നക്ഷത്റങ്ങളേക്കാള്,

ദീപങ്ങളേക്കാള് ആ വിദ് യാലയമെന്നും

തിളങ്ങുന്നത്.


സാജിദ ഒ.കെ 10 H

ജി.എഛ്.എസ്.എസ്. പുതുപ്പാടി